വിഴിഞ്ഞം: ചീഫ് സെക്രട്ടറി അധ്യക്ഷ നായി നടത്തിപ്പ് സമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി നടത്തിപ്പ് സമിതി രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ടെന്‍ഡര്‍ അംഗീകരിച്ച ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍ക്ക് പുറമെ ജില്ലാ കലക്ടര്‍, റവന്യൂ സെക്രട്ടറി എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് നടത്തിപ്പ് സമിതിയെന്ന് പുനര്‍നാമകരണം ചെയ്തത്.
സ്ഥലമെടുപ്പ് സംബന്ധിച്ച നടപടികള്‍ക്കും സമിതി നേതൃത്വം നല്‍കും. 206 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു. പാട്ട വ്യവസ്ഥയില്‍ ഈ ഭൂമി തുറമുഖ കമ്പനി സര്‍ക്കാറിന് നല്‍കും. സര്‍ക്കാറാണ് അദാനി ഗ്രൂപ്പിന് കൈമാറുക. ഇനി 30.62 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
മത്സ്യത്തൊഴിലാളികളുടെ ഭൂമിക്ക് നിശ്ചയിച്ച വില ഉയര്‍ന്നതാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച തുടരും. റിസോര്‍ട്ടുകളുടെ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് ഒരു വര്‍ഷം സാവകാശമുണ്ട്. കരാര്‍ ഒപ്പിടല്‍ ഈ മാസം 17ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കും. ഇതിനായി അദാനി എത്തുന്നുണ്ട്.
തുറമുഖവികസനവുമായി ബന്ധപ്പെട്ട 19 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് കലക്ടര്‍ നിശ്ചയിച്ച വിലയില്‍ തുടര്‍ചര്‍ച്ചക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. ബാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.