കണ്ണൂര്‍: ഭൂപതിവ് ചട്ട ഭേദഗതി സംബന്ധിച്ച രേഖകള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2005 ജൂണ്‍ ഒന്നിന് മുമ്പ് ഭൂമി കൈയേറിയവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. കൈയേറ്റ ഭൂമി പതിച്ചുനല്‍കുന്നതിന് 2005 ജൂണ്‍ ഒന്ന് എന്ന കാലാവധി നിശ്ചയിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനമന്ത്രി കെ.എം. മാണി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നീ മൂന്നംഗ സംഘമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2005 ജൂണ്‍ ഒന്നിന് മുമ്പ് ഭൂമി കൈയേറിയവര്‍ ലിസ്റ്റില്‍ ഉള്ളതുകൊണ്ട് അവരെ സഹായിക്കാനായിരുന്നു തീരുമാനം. നിയമസഭയില്‍ അറിയിക്കാതെ നടത്തിയ ഈ ദുരൂഹ നീക്കത്തിനു പിന്നില്‍ വലിയ അഴിമതിക്കുള്ള പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച ഒരു രേഖയും പുറത്തുവിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സുതാര്യത അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചക്ക് തയാറാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി സി.പി.എം നേതാക്കള്‍ ചര്‍ച്ച നടത്തുമെന്ന പ്രചാരണത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. തങ്ങളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുമായിട്ടൊക്കെ ചര്‍ച്ച നടത്താന്‍ തയാറാണ്. നമ്മള്‍ ഒരാളുമായും ചര്‍ച്ചയില്ല എന്ന നിലപാടിലല്ലല്ളോ. തങ്ങളെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരുമായൊക്കെ ആശയ വിനിമയം നടത്തും. ഇപ്പോള്‍ അങ്ങനെയാരും ബന്ധപ്പെട്ടിട്ടില്ളെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.