അനാഥാലയങ്ങള്‍ ബദല്‍ തേടണമെന്ന് നിര്‍ദേശം

കോഴിക്കോട്: അന്തേവാസികളുടെ കുറവ് മറികടക്കാനും കാലാനുസൃതമാറ്റം ഉള്‍ക്കൊണ്ടും അനാഥാലയങ്ങള്‍ ബദല്‍ തേടണമെന്ന് കേരള വഖഫ് ബോര്‍ഡ് സംഘടിപ്പിച്ച ‘ഓര്‍ഫനേജ് മീറ്റ് 2015’ നിര്‍ദേശിച്ചു. മനോരോഗികള്‍, ശ്രവണ-സംസാര വൈകല്യമുള്ളവര്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ക്കായി ഓര്‍ഫനേജുകളുടെ കെട്ടിടസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു.

ദുരുദ്ദേശ്യപൂര്‍വം നടത്തുന്ന കുട്ടികളുടെ കടത്തും സദുദ്ദേശ്യത്തോടെ അനാഥാലയങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്നതിനെയും കൂട്ടിക്കുഴച്ച് പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.എം.സി. മായിന്‍ ഹാജി, ടി.പി. അബ്ദുല്ലക്കോയ മദനി, ഷമീമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.വി. സൈനുദ്ദീന്‍ ക്ളാസെടുത്തു. ബോര്‍ഡ് സി.ഇ.ഒ ബി.എം. ജമാല്‍ സ്വാഗതവും കെ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.