ബാലുശ്ശേരി: പറമ്പില്‍ നിര്‍ത്തിയിട്ട ലക്ഷ്വറി ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. ബാലുശ്ശേരി പൊന്നരംതെരുവിലെ കിണറുള്ളതില്‍ പറമ്പില്‍ നിര്‍ത്തിയിട്ട ഗ്രീന്‍ ഹണ്ടേഴ്സിന്‍െറ മൂന്ന് ടൂറിസ്റ്റ് ബസുകളിലൊന്നായ കെ.എല്‍ 11 എ.എല്‍ 4344 ബസാണ് കത്തിനശിച്ചത്. മറ്റു രണ്ടു ബസുകള്‍ക്ക് തീപാറി സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
ബസിന്‍െറ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാരനായ ഉല്ലാസ്കുമാര്‍ എത്തിയപ്പോഴേക്കും ബസില്‍ തീ ആളിപ്പടരാന്‍ തുടങ്ങിയിരുന്നു. ഉടനെ ബാലുശ്ശേരി പൊലീസിലും തുടര്‍ന്ന് ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. സമീപത്തെ വീട്ടുകിണറില്‍നിന്ന് വെള്ളമത്തെിച്ച് നാട്ടുകാരുടെ സഹകരണത്തോടെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ കൂടുതല്‍ ശക്തമാകുകയായിരുന്നു. നരിക്കുനിയില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്. സീസണല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി സ്റ്റോപ്പേജ് കാരണം മൂന്നു ബസുകള്‍ ഈ പറമ്പിലാണ് നിര്‍ത്തിയിട്ടിരുന്നത്.
ബാറ്ററിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസിന്‍െറ മുന്‍ഭാഗത്ത് എന്‍ജിന്‍ ഭാഗത്തുനിന്ന് പടര്‍ന്ന തീ പിന്നിലേക്ക് വ്യാപിക്കുകയായിരുന്നു. ഉള്‍ഭാഗം മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. തൊട്ടുമുന്നില്‍ നിര്‍ത്തിയിരുന്ന ബസിന്‍െറ പിന്‍ഭാഗം ഗ്ളാസുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഗ്രീന്‍ ഹണ്ടേഴ്സിന് പത്തോളം ബസുകളുണ്ട്. കിണറുള്ളതില്‍ ഡി. സൂരജിന്‍െറയും സന്തോഷ്കുമാറിന്‍െറയും ഉടമസ്ഥതയിലുള്ളതാണ് ബസുകള്‍. താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ബാലുശ്ശേരി സി.ഐ കെ.കെ. വിനോദന്‍, എസ്.ഐ യൂസുഫ് നടത്തറമ്മല്‍ എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. ബുധനാഴ്ച ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്താനത്തെും. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.