മലപ്പുറം: പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇനിയും ഒരു ചടങ്ങിലും നിലവിളക്ക് കത്തിക്കില്ലെന്ന് അബ്ദുര്‍റബ്ബ് വ്യക്തമാക്കി. മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങള്‍ പിന്തുടരുകയാണ് താന്‍ ചെയ്യുന്നത്. നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും വിഷമം ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് താന്‍ കാരണം പ്രതിരോധത്തിലാകേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. വിവാദത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
ഒരു ചടങ്ങില്‍ വെച്ച് അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാത്തതിനെ നടന്‍ മമ്മൂട്ടി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും സജീവമായത്. ഇക്കാര്യത്തില്‍ ലീഗ് നിലപാട് എടുത്തിട്ടില്ല എന്ന് മന്ത്രി എം.കെ മുനീറും നിലവിളക്ക് കത്തിക്കുന്നതില്‍ പ്രശ്നമില്ലെന്ന് കെ.എം ഷാജി എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. നേതാക്കളുടെ വാക്കുകളില്‍ തന്നെ വൈരുദ്ധ്യം ഉണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ ഒൗദ്യോഗികമായി ലീഗ് നിലപാട് സ്വീകരിക്കുന്നില്ല എന്ന വിമര്‍ശം ഉയര്‍ന്നുവന്നിരുന്നു.
എന്നാല്‍ നിലവിളക്ക് കത്തിക്കേണ്ട എന്നുതന്നെയാണ് ലീഗിന്‍െറ നിലപാട് എന്ന് പറഞ്ഞ് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അബ്ദുറബ്ബ് തന്‍െറ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.