കോഴിക്കോട്: ജില്ലയിലെ ഉണ്ണികുളം വള്ളിയോത്ത് കുടുംബത്തിലെ നാലുപേരെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിയങ്ങല്‍ ശിഹാബിന്‍െറ ഭാര്യ നസീല (30), മക്കളായ ഹന്ന ഫാത്തിമ (12), തശ് വ, നശ് വ (ഇരുവര്‍ക്കും മൂന്ന് വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി പത്തുമണിക്ക് കുട്ടികള്‍ക്ക് സുഖമി െല്ലന്നും ഉടനെ ആരങ്കിലും വരണമെന്നും എലത്തൂരിലുള്ള തറവാട്ട് വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. തറവാട്ടില്‍ നിന്നും ഇവരുടെ വീടിന്‍െറ അടുത്തുള്ള ബന്ധുക്കളോട് അ േന്വഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കള്‍ വീട്ടില്‍ ചെന്നുനോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ നിന്നും പുക ഉയരുന്നതാണ് കണ്ടത്. വാതില്‍ പൊളിച്ച് അകത്തെ ത്തി നാട്ടുകാര്‍ തീയണച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. ബാലുശ്ശേരി പൊലീസും നരിക്കുനി ഫയര്‍ഫോഴ്സും സ്ഥലത്തെ ത്തി.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുവൈത്തില്‍ ജോലിയുള്ള നസീലയുടെ ഭര്‍ത്താവ് ശിഹാബ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശിഹാബ് നാലുദിവസം മുമ്പ് ബിസിനസ് ആവശ്യാര്‍ഥം ഡല്‍ഹിയില്‍ പോയതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദമ്പതികള്‍ നല്ല ബന്ധത്തിലായിരുന്നു എന്ന് അയല്‍വാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.