കോഴിക്കോട്: താങ്കള്‍ ചെയ്യാന്‍ ഏറ്റവുമിഷ്ടപ്പെടുന്ന കാര്യമേതാണ് എന്ന ചോദ്യത്തിന് എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘കുട്ടികളുമായി സംസാരിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുക; അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കുക.’ അധ്യാപകനായും ശാസ്ത്രജ്ഞനായും രാഷ്ട്രപതിയായും കഴിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം നീക്കിവെച്ച സമയത്തിന്‍െറ നല്ളൊരു പങ്കും അതിനുവേണ്ടിയായിരുന്നുവെന്നതും ചരിത്രം.
ഇപ്പോള്‍ ഓര്‍മകളുടെ ആകാശത്തിലെ നക്ഷത്രമായ കലാമിനെ തേടി യുവത്വം സഞ്ചരിക്കുകയാണ്. രാമേശ്വരത്തെ കടലോര ഗ്രാമത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനിലേക്കുള്ള യാത്രയെക്കുറിച്ചറിയാന്‍, പുതിയ ദശകത്തെയും പുതിയ നൂറ്റാണ്ടിനെയും കുറിച്ചുള്ള സ്വപ്നങ്ങളറിയാന്‍, ഭാവിയുടെ ദര്‍ശനമറിയാന്‍ കലാമിന്‍െറ പുസ്തകങ്ങളിലൂടെയാണ് അവരുടെ സഞ്ചാരം. നേരത്തേതന്നെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പെടുന്നതാണ് കലാമിന്‍െറ ഒട്ടുമിക്ക പുസ്തകങ്ങളെങ്കിലും സമീപ ദിവസങ്ങളില്‍ പുസ്തകശാലകളില്‍ ഇവയുടെ വില്‍പന പതിന്മടങ്ങ് വര്‍ധിച്ചു.
ആത്മകഥയായ ‘അഗ്നിച്ചിറകുകള്‍’, ലേഖനസമാഹാരമായ ‘ജ്വലിക്കുന്ന മനസ്സുകള്‍’ തുടങ്ങിയ പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. ‘അഗ്നിച്ചിറകുകള്‍’ മലയാള പതിപ്പ് ഏറക്കുറെ പൂര്‍ണമായും വിറ്റുകഴിഞ്ഞു. ഇംഗ്ളീഷ് പതിപ്പ് തേടിയും വിദ്യാര്‍ഥികളും യുവാക്കളുമത്തെുന്നുണ്ടെന്ന് പുസ്തകശാലക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയുടെ ചൈതന്യം, വഴിവെളിച്ചങ്ങള്‍, വിടരേണ്ട പൂമൊട്ടുകള്‍, യുവത്വം കൊതിക്കുന്ന ഇന്ത്യ, വഴിത്തിരിവുകള്‍, എന്‍െറ ജീവിതയാത്ര, അവസരങ്ങള്‍ വെല്ലുവിളികള്‍, അജയ്യമായ ആത്മചൈതന്യം, രാഷ്ട്ര വിഭാവനം, അസാധ്യതയിലെ സാധ്യത, കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു, വിജയത്തിലേക്കുള്ള ജീവിത മൂല്യങ്ങള്‍ എന്നിവയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കലാമിന്‍െറ പുസ്തകങ്ങള്‍. ഇവയില്‍ പലതുമിപ്പോള്‍ ലഭ്യമല്ല.
അതേസമയം, വിങ്സ് ഓഫ് ഫയര്‍, ടേണിങ് പോയന്‍റ്, ഇഗ്നൈറ്റഡ് മൈന്‍ഡ്സ്, സ്പിരിറ്റ് ഓഫ് ഇന്ത്യ, ദ ഫാമിലി ആന്‍ഡ് ദ നേഷന്‍, എ മാനിഫെസ്റ്റോ ഫോര്‍ ചെയ്ഞ്ച്, ദ ഗൈഡിങ് ലൈറ്റ് എന്നീ പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.