പ്രവാസികളുടെ കാര്‍ഗോ വൈകുന്നതിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന കാര്‍ഗോ അനിശ്ചിതമായി വൈകുന്നത് പരിഹരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടു.  പൊതുമേഖലാ ബാങ്കുകള്‍ വായ്പാ കുടിശ്ശിക പിരിച്ചെടുക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കുന്നതും ഏജന്‍സികള്‍ വായ്പാ കുടിശ്ശികയുള്ളവരെ ഭീഷണിപ്പെടുത്തുന്നതും ധനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും ചെന്നിത്തല പറഞ്ഞു. പ്രവാസികള്‍ അയച്ച കാര്‍ഗോയില്‍ സ്വര്‍ണം കടത്തുന്നതായി കണ്ടത്തെിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും കാര്‍ഗോ സാധനങ്ങള്‍ നാട്ടിലത്തെുന്നില്ല. പരിശോധന ആവശ്യമാണെങ്കിലും ഇത്രയുംവലിയ കാലതാമസം ഒഴിവാക്കണം. അതിനായി കസ്റ്റംസില്‍ കൂടുതല്‍ പേരെ നിയോഗിച്ചും മറ്റും പരിശോധന വേഗത്തിലാക്കാന്‍ നടപടി വേണം. ഇക്കാര്യം പരിശോധിച്ച് നടപടിക്ക് നിര്‍ദേശിക്കാമെന്ന് അരുണ്‍ ജെയ്റ്റ്ലി ഉറപ്പുനല്‍കിയതായി ചെന്നിത്തല പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.