ഓണക്കാലത്ത് അരി ക്ഷാമം ഉണ്ടാകില്ലെന്ന്‌ ഭക്ഷ്യമന്ത്രി

കൊച്ചി: അരിയുടെ വില വര്‍ധിപ്പിക്കില്ളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്തെ വിലക്കയറ്റം നേരിടാന്‍ സപൈ്ളകോ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്ന് അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്ധ്രപ്രദേശിലെ കര്‍ഷകര്‍ക്കോ മില്ലുടമകള്‍ക്കോ ഒരു വിധത്തിലുള്ള കുടിശ്ശികയും വരുത്തിയിട്ടില്ല. അവരുടെ ഒൗദാര്യത്തിലല്ല സപൈ്ളകോ പ്രവര്‍ത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നും വരുന്ന ജയ എന്ന അരിയുടെ കാര്യത്തില്‍ മാത്രമാണ് കുറവുള്ളത്. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി അറിയിച്ചു.
30,000 ടണ്‍ അരി സപൈ്ളകോ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് അരിക്ഷാമമുണ്ടാകില്ല. അരിയുടെയും മറ്റ് ഉത്പന്നങ്ങളുടേയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പ്രത്യേക സ്ക്വാഡുകളും രൂപീകരിക്കുമെന്ന് അനുപ് ജേക്കബ് മാധ്യമങ്ങളെ അറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.