എസ്.എന്‍.ഡി.പിയുമായുള്ള പ്രശ്നങ്ങള്‍ സി.പി.എം ചര്‍ച്ച ചെയ്ത് പരിഹരിക്കണം -ബാലകൃഷ്ണപിള്ള

പത്തനംതിട്ട: എസ്.എന്‍.ഡി.പിയുമായുള്ള പ്രശ്നങ്ങള്‍ സി.പി.എം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. സോഷ്യലിസ്റ്റ് ജനത അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിന്‍റെ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യു.ഡി.എഫ് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ബി.ജെ.പിയുമായി അയിത്തമില്ളെന്നും എസ്.എന്‍.ഡി.പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാന്‍ തയാറാണെന്നും വെള്ളാപള്ളി നടേശന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.