വിഴിഞ്ഞം: ഇറാന്‍ ബോട്ട് പിടിയിലായ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ. എ) കേസെടുത്തു. എന്‍.ഐ.എ സംഘം വിശദാന്വേഷണത്തിനായി ശനിയാഴ്ച തലസ്ഥാനത്തത്തെും. എസ്.പി രാഹുല്‍ നായരുടെ നേതൃത്വത്തിലെ സംഘം വിഴിഞ്ഞത്തും എത്തിയേക്കുമെന്ന് ഡി.സി.പി ഗോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യപ്രകാരമാണ് അന്വേഷണത്തിന് എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്. നിലവില്‍ അന്വേഷണ ചുമതലയുള്ള ഫോര്‍ട്ട് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍നിന്ന് കേസിന്‍െറ വിശദാംശങ്ങള്‍ എന്‍.ഐ.എ സംഘം ശനിയാഴ്ചതന്നെ ശേഖരിച്ചേക്കും.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച ദുരൂഹത നിറഞ്ഞ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയസാഹചര്യത്തില്‍ രാജ്യാതിര്‍ത്തിയിലെ കടലില്‍ ഒഴുകി നടന്ന ഇറാന്‍ ബോട്ടിനെ തീരരക്ഷാസേന ജൂലൈ നാലിന് ആലപ്പുഴ കടലില്‍വെച്ച് പിടികൂടുന്നത്. പൊലീസ് കസ്റ്റഡിയില്‍ വിഴിഞ്ഞം തുറമുഖ ബെയ്സിനിലാണ് ബോട്ട്. ബോട്ടിലെ 12 പേരെയും പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ളെന്നാണറിവ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ഉപഗ്രഹഫോണടക്കമുള്ള മൊബൈല്‍ ഫോണുകള്‍ വിദഗ്ധപരിശോധനക്ക് അയച്ചിരുന്നു.
മയക്കുമരുന്നുലോബിയുമായി ബന്ധമുള്ളതെന്ന നിലക്കാണ് അന്വേഷണം മുന്നോട്ടുപോയിരുന്നത്. എന്നാലും സംഘത്തില്‍ നിന്ന് കണ്ടെടുത്ത ആളില്ലാത്ത പാക് തിരിച്ചറിയല്‍ രേഖ, ബോട്ട് പിടികൂടിയപ്പോള്‍ കടലിലേക്ക് മുറിച്ചുവിട്ടെന്ന് സംശയിക്കുന്ന ദുരൂഹ വസ്തു എന്നിവ സംബന്ധിച്ചെല്ലാം സംശയങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.