ന്യൂഡല്‍ഹി: മാവോവാദി നേതാക്കളായ രൂപേഷ്- ഷൈന ദമ്പതികളുടെ മകള്‍ ആമിക്ക് താന്‍ എഴുതിയ തുറന്നകത്ത് പിതാവിന്‍െറ സദുദ്ദേശ്യത്തോടെയുള്ള ഒന്നു മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കത്തിന് ‘മാധ്യമ’ത്തില്‍ ആമി എഴുതിയ മറുപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ രണ്ടു കുട്ടികളുടെ പിതാവാണ്. അതുകൊണ്ടുകൂടിയാണ് ആമിയുടെ ഭാവിയെ കരുതി അങ്ങനെയൊരു കത്തെഴുതിയത്. ഞാന്‍ പറഞ്ഞത് ഉചിതമാണെന്ന് തോന്നുന്നുവെങ്കില്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. കുട്ടിക്ക് എതിരായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മാവോയിസം തുടങ്ങിവെച്ച ബംഗാളില്‍പോലും അത് ഇല്ലാതായി. അത്തരമൊരു തീവ്രവാദ രാഷ്ട്രീയത്തിന് ഇന്നത്തെ സമൂഹത്തില്‍ സ്ഥാനമില്ളെന്ന് പറയുക മാത്രമാണ് ചെയ്തത്. രൂപേഷിനും ഷൈനക്കുമെതിരായ അന്വേഷണത്തിന്‍െറ പേരില്‍ മകളുടെ സൈ്വരജീവിതത്തിന് പ്രയാസമുണ്ടാക്കരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവോവാദി സാഹിത്യം വായിക്കുന്നതിലും വിശ്വസിക്കുന്നതിലും ഇടപെടുന്നില്ല. എന്നാല്‍, അതിന്‍െറ പേരില്‍ സമാധാനം തകര്‍ക്കുന്ന ഘട്ടത്തില്‍ പൊലീസിന് ഇടപെടേണ്ടി വരും’- ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.