നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴി പുറപ്പെടുന്നവർക്ക് 2000 രൂപയുടെ കറൻസി കൈവശം െവക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഏത് നോട്ടും കൈവശം െവക്കാൻ തീർഥാടകർക്ക് അനുവാദമുണ്ട്. പക്ഷേ, ആകെ തുക വിദേശ നാണയ വിനിമയ ചട്ടം അനുസരിച്ചുള്ളതിലും അധികമാകരുതെന്നും അറിയിപ്പിൽ പറയുന്നു. വിദേശയാത്രയിൽ 25,000 രൂപ വരെയാണ് ഒരാൾക്ക് കൈവശം െവക്കാവുന്ന തുക. ഇതിൽ ഏതെങ്കിലും നോട്ടുകൾ ഉൾപ്പെടുത്തരുതെന്ന് നിർേദശമില്ല.
ഈ സാഹചര്യത്തിൽ 2000ത്തിെൻറ കറൻസികൾ ഹജ്ജ് യാത്രയിൽ കൈവശം െവക്കരുതെന്ന് നേരത്തേ കേന്ദ്ര ഹജ്ജ് കമ്മിറ്റി നൽകിയ നിർദേശം വിവാദമായിരുന്നു. മുംബൈയിൽ നടന്ന ട്രെയിനർമാരുടെ പരിശീലന ക്ലാസിലാണ് നിർേദശം നൽകിയത്. മറ്റ് വിദേശയാത്രക്കാർക്ക് 2000ത്തിെൻറ കറൻസിക്ക് വിലക്കില്ലാത്ത സാഹചര്യത്തിൽ ഹജ്ജ് തീർഥാടകർക്ക് മാത്രമായി നിർദേശം പുറപ്പെടുവിച്ചത് വിവേചനമാണെന്ന് ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.