Posted On
date_range Updated On
date_range ആലപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു
ആലപ്പുഴ: എടത്വായിൽ ഫൈബർ വള്ളം മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു. നാല് കുട്ടികളെ രക്ഷപെടുത്തി. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കൊല്ലം സ്വദേശി ജോഷ്വായുടെ മകളായ ഡെനീഷയാണ് മരിച്ചത്.
എടത്വാ പച്ചയിലുള്ള ബന്ധു വീട്ടിൽ വെഞ്ചിരിപ്പിന് വന്നതായിരുന്നു ജോഷ്വയും കുടുംബവും. ചടങ്ങുകൾക്ക് ശേഷം വീടിന് മുമ്പിലൂടെ ഒഴുകുന്ന തോട്ടിൽ കളിക്കാനായി പോയ കുട്ടികൾ അവിടെയുണ്ടായിരുന്ന ഫൈബർ വള്ളത്തിൽ കയറുകയായിരുന്നു. മുന്നോട്ട് നീക്കുന്നതിനിടെ വള്ളം മറിയുകയും കുട്ടികൾ വെള്ളത്തിൽ വീണു. കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചെങ്കിലും രണ്ടര വയസ്സുകാരിയായ ഡെനീഷയെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.