കോഴഞ്ചേരി: അവധി ദിവസം പമ്പയാറ്റിലെ മാലക്കര പള്ളിയോട കടവിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിലെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മെഴുവലി സ്വദേശികളായ സന്തോഷ് ഭവനിൽ സന്തോഷിെൻറ മകൻ സൗജിത് (15), കോട്ട വിഷ്ണുഭവനിൽ സിനുവിൻറ മകൻ വിഷ്ണു (15) എന്നിവരാണ് മരിച്ചത്.കോട്ട എസ്.എൻ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
പമ്പയാറ്റിൽ നല്ല ഒഴുക്കുണ്ടായിരിക്കെ വെള്ളിയാഴ്ച 3.30ഒാടെയാണ് ഇവർ കുളിക്കാൻ എത്തിയത്. വിഷ്ണുവും സൗജിത്തുമാണ് ആദ്യം ഇറങ്ങിയത്. ഇവർ ഒഴുക്കിൽപെട്ടതോടെ മറ്റ് കുട്ടികൾ ബഹളംവെച്ചു. ആറന്മുളയിൽനിന്ന് എസ്.െഎ അജിതിെൻറ നേതൃത്വത്തിൽ പൊലീസും ചെങ്ങന്നൂരിൽനിന്ന് ലീഡിങ് ഫയർമാൻ സജികുമാറിെൻറ നേതൃത്വത്തിൽ അഗ്നിരക്ഷ വിഭാഗവും തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.