തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1851 കോടികൂടി അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം അവസാന ഗഡുവും അനുവദിച്ചു. 1851 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 971 കോടി രൂപയാണ്‌ അവസാന ഗഡുവായി ലഭിച്ചത്‌.

ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾക്ക്‌ 239 കോടി രൂപ വീതവും. മുൻസിപ്പാലിറ്റികൾക്ക്‌ 188 കോടിയും, കോർപറേഷനുകൾക്ക്‌ 214 കോടിയുമാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

Tags:    
News Summary - 1851 crores have been allocated to the local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.