Posted On
date_range Updated On
date_range പത്തനാപുരത്ത് 16വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കൊല്ലം: പത്തനാപുരംപിറവന്തൂരില്‍ പതിനാറ് വയസുകാരി ദൂരുഹസാഹചര്യത്തില്‍ മരിച്ചു. ഇന്ന് രാവിലെ പെൺകുട്ടിയുടെ അമ്മയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. പെണ്‍കുട്ടി കിടക്കുന്ന മുറിയിലേക്ക് രണ്ട് വാതിലുകളാണ് ഉള്ളത്. ഇതില്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയ അമ്മ മുന്‍ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. പുറത്തേക്കുള്ള വാതിലിന്‍റെ കൊളുത്ത് തകർന്ന നിലയിലാണ് കാണപ്പെട്ടത്. പെണ്‍കുട്ടിയുടെ കഴുത്തിലും ശരീരത്തും മുറിവിന്‍റെ പാടുകള്‍ ഉളളതായി പോലീസ് പറയുന്നു. പ്ളസ് വൺ വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.