Posted On
date_range Updated On
date_range ആൾമാറാട്ടം നടത്തി സ്ത്രീകളെ വശീകരിച്ച് ബലാത്സംഗം ചെയ്ത കേസിൽ 14 വർഷം തടവും
കൊയിലാണ്ടി: ആൾമാറാട്ടം നടത്തി സ്ത്രീകളെ വശീകരിച്ച് ബലാത്സംഗം ചെയ്ത കേസിൽ 14 വർഷം തടവും രണ്ടു ലക്ഷം പിഴയും.
കോട്ടയം കാപ്പിക്കാട് ചെല്ലപ്പനെയാണ് കൊയിലാണ്ടി പോക്സോ ഫാസ്ട്രാക്ക് കോടതി ശിക്ഷിച്ചത്. വയനാട് പനവല്ലി ഇന്ദീവരത്തിൽ ഹരിപ്രസാദ്, ചിതനന്ദൻ, ചിതൻ, ചിതാനന്ദ ഹരി എന്ന പേരുകളിലായിരുന്നു ആൾമാറാട്ടം.
വടകര ഡിവൈ.എസ്.പി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. കൊയിലാണ്ടി മുൻ സി.ഐ കെ. ഉണ്ണികൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ചന്ദ്രൻ, സുരേന്ദ്രൻ, സന്തോഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.