സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 14കാരൻ മരിച്ചു

കോട്ടയം: സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി 14കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെയും റോഷ്നിയുടേയും മകൻ വി.എസ് കിരണ്‍ (14) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ സഹോദരനും സഹോദരിയും കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഈ സമയത്ത് മാതാവ് റോഷ്നി കുളിക്കുകയായിരുന്നു.

വസ്ത്രങ്ങൾ ഇടുന്ന അയയില്‍ തോര്‍ത്ത് കെട്ടി ആടികളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചേര്‍പ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേല്‍ ഭാഗത്ത് മാതാവിനോടും സഹോദരിയോടും ഒപ്പമാണ് കിരൺ താമസിച്ചിരുന്നത്.ഭരണങ്ങാനം സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കിരണ്‍. കൃഷ്ണപ്രിയയാണ് സഹോദരി. തിടനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - 14-year-old dies after getting rope around his neck while playing with his sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.