Posted On
date_range Updated On
date_range ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ചേന്ദമംഗലൂര്‍(കോഴിക്കോട്): ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ച്ചല്‍ത്ത് മുഹമ്മദ് –നിസാറ ദമ്പതികളുടെ മകനും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിയുമായ നിഹാല്‍ മുഹമ്മദിെൻറ(13) മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മണലെടുത്ത ഗർത്തത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവിൽ കുളിക്കുന്നതിനിടെ വെള്ളിയാഴ്ച ൈവകിട്ടാണ് നിഹാൽ ഒഴുക്കിൽപെട്ടത്. സ്കൂള്‍ വിട്ടശേഷം കൂട്ടുകാരൊത്ത് പുഴയില്‍ നീന്തുന്നതിനിടയില്‍ നിഹാൽ മണലെടുപ്പിൽ രൂപപ്പെട്ട ഗർത്തത്തിൽ താഴ്ന്നുപോവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഇന്നലെ രാത്രി 10 വരെ നീണ്ട തിരച്ചില്‍ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.