13കാരന് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്റർ അറസ്റ്റിലായി. വട്ടിയൂർക്കാവ് കുലശേഖരത്ത് താമാസക്കാരനായ പൂവച്ചൽ കുറകോണം ആലയിൽ പൊന്തകോസ്ത് പള്ളി പാസറ്റർ രവീന്ദ്രനാഥ് (50) ആണ് അറസ്റ്റിലായത്. വഴിയിൽ വെച്ച് പരിചയപ്പെട്ട പാസ്റ്റർ ടാബിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ രാവീന്ദ്രനാഥ് 13 കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്റെ ടാബ് ശരിയാക്കി താരമോ എന്ന് കുട്ടിയോട് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞ് ടാബ് തുറന്ന കുട്ടിയോട് ഒരു ഫോൾഡർ തുറക്കാൻ ആവശ്യപ്പെട്ടു. അശ്ലീല ചിത്രങ്ങളായിരുന്നു അതിൽ.

ചിത്രം കണ്ട് പേടിച്ച് കുട്ടി പിന്മാറാൻ ശ്രമിച്ചതോടെ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പണവും ഭക്ഷണവും വാങ്ങിത്താരാമെന്ന് പറഞ്ഞ് കുട്ടിയെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ഓടി പോയ കുട്ടി ബന്ധുക്കളെ വിവരമറിയിച്ചു. കാട്ടക്കട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പാസ്റ്ററെ അറസ്റ്റുചെയ്യുകയായിരുന്നു. 

Tags:    
News Summary - 13-year-old sexually assaulted; Pastor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.