12 പൊലീസുകാർക്ക്​ കോവിഡ്; കാളികാവ് പൊലീസ് സ്​റ്റേഷൻ അടച്ചു

കാളികാവ് (മലപ്പുറം): കാളികാവ്​ പൊലീസ്​ സ്​റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അടക്കം 12 പൊലിസുകാർക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ താൽക്കാലികമായി പൊലീസ് സ്​റ്റേഷൻ അടച്ചിട്ടു.

നേരത്തെ നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ടു പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവർക്ക്​ പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. പിന്നീട്​ വ്യാഴാഴ്ച മുഴുവൻ പൊലീസുകാരുടെയും സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. 12 പേർക്കും രോഗലക്ഷണങ്ങൾ ഇല്ല.

പൊലീസ്​ സ്​റ്റേഷൻ അടച്ച സാഹചര്യത്തിൽ പരാതികൾ ഓൺലൈനായും വാട്​സ്​ആപ്​ വഴിയും സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന്​ സി.ഐ ജോതീന്ദ്ര കുമാർ പറഞ്ഞു. 

Tags:    
News Summary - 12 Policemen Covid Positive Kalikavu Police Station Closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.