കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ. തുടക്കത്തിൽ തിരുവനന്തപുരം പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക. അപാകതകളുണ്ടെങ്കിൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി ഒരു മാസത്തിനുള്ളിൽ മുഴുവൻ ഡിപ്പോകളിലും പുതിയ രീതി നടപ്പിലാക്കും.

ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കോൺഗ്രസ് അനുകൂല തൊഴിലാളി യൂണിയനായ ടി.ഡി.എഫ് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ഹൈകോടതി വിധി കണക്കിലെടുത്ത് പിന്മാറി. അതേസമയം സെപ്റ്റംബറിലെ ശമ്പളം ജീവനക്കാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും. സർക്കാർ സഹായമായ 50 കോടി കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ എട്ട് ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്‌മെന്‍റ് പിന്മാറുകയായിരുന്നു. തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. 

Tags:    
News Summary - 12 hours single duty at KSRTC from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.