പട്ടയമേള വിതരണത്തിൽ പങ്കെടുക്കാനെത്തിയ മാടക്കത്തറ പാവുങ്ങൽ വീട്ടിൽ ഓമനയെ ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് പുറത്തെത്തിച്ച് ചികിത്സക്കായി കൊണ്ടുപോകും മുമ്പ് റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ അരുൺ പാണ്ഡ്യൻ തുടങ്ങിയവർ ചേർന്ന് പട്ടയം നൽകുന്നു
തൃശൂർ: വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പട്ടയമേളകളിലായി 10,002 പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി കെ. രാജൻ. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ ലക്ഷ്യത്തിന്റെ ഭാഗമായാണ് പട്ടയവിതരണം നടന്നത്. ഇന്നത്തേത് ഉള്‍പ്പെടെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ റീസർവേ പൂർത്തിയായ 532 വില്ലേജുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്താന്‍ കഴിയില്ല. റവന്യൂ, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ബന്ധിപ്പിച്ച ‘എന്റെ ഭൂമി’ എന്ന ഒറ്റ പോര്‍ട്ടല്‍ വഴിയേ എല്ലാ നടപടികളും പൂര്ത്തിയാക്കാനാകൂ. റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ആര്.ടി.കെ റോവര്‍ മെഷീൻ നൽകുമെന്നും സര്‍വേയറെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.