ലൈഫ് വീടിന് 10,000 രൂപ കൈക്കൂലി: മലപ്പുറത്ത് വി.ഇ.ഒ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: 10,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വിജിലൻസിൻ്റെ പിടിയിലായത്.ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

മലപ്പുറം ജില്ലയിലെ വഴിക്കടവ് സ്വദേശിനിയായ പരാതിക്കാരിക്ക് ഗ്രാമപഞ്ചായത്ത് വാങ്ങിനൽകിയ വസ്തുവിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിക്കുന്നതിനുള്ള ആദ്യ ഗഡു തുകയായ 40,000 രൂപ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിരുന്നു. ഇതറിഞ്ഞ വി.ഇ.ഒ അടുത്ത ഗഡു തുകകൾ അനുവദിക്കണമെങ്കിൽ 20,000 രൂപ കൈക്കൂലി നൽകണമെന്ന് പരാതിക്കാരിയെ ഫോണിൽ വിളിച്ചറിയിച്ചു.

20,000 രൂപ കൈക്കൂലി നൽകാനില്ലായെന്ന് അറിയിച്ചപ്പോൾ കൈക്കൂലി തുകയിൽ ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്നും, ആദ്യ ഗഡുവായി 10,000 രൂപ ഇന്ന് ഓഫീസിൽ കൊണ്ടുവന്ന് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് ഉച്ചക്ക് 12.50 ഓടെ വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ വെച്ച് പരാതിക്കരിയിൽ നിന്നും 10,000 രൂപ‎ വാങ്ങുമ്പോൾ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറെ കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്.

Tags:    
News Summary - 10,000 rupees bribe for life house: Malappuram VEO vigilance caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.