സ​ര്‍ക്കാ​റി​ന്‍റെ സ്വ​കാ​ര്യ വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​യി​ലെ സം​രം​ഭ​ക​ര്‍ക്കു​ള്ള ഡെ​വ​ല​പ​ര്‍ പെ​ര്‍മി​റ്റ് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്‌ വി​ത​ര​ണം ചെ​യ്യു​ന്നു

മൂന്നരവര്‍ഷത്തിനുള്ളില്‍ 100 വ്യവസായ പാര്‍ക്കുകള്‍ -വ്യവസായ മന്ത്രി

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുന്നതിനുള്ളില്‍ 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇതിലൂടെ ചുരുങ്ങിയത് ആയിരം ഏക്കറില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍റെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയില്‍ അപേക്ഷ സമർപ്പിച്ച സംരംഭകരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് സംരംഭകര്‍ക്കുള്ള ഡെവലപ്പര്‍ പെര്‍മിറ്റ് അദ്ദേഹം വിതരണം ചെയ്തു.

കണ്ണൂരിലെ വി.എം.പി.എസ് ഫുഡ് പാര്‍ക്ക് ആന്‍ഡ് വെന്‍ച്വേഴ്‌സ്, മലപ്പുറത്തെ മലബാര്‍ എന്‍റര്‍പ്രൈസസ്, കോട്ടയത്തെ ഇന്ത്യന്‍ വെര്‍ജിന്‍ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് കടമ്പൂര്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക് എന്നീ സംരംഭകര്‍ക്കാണ് ഡെവലപര്‍ പെര്‍മിറ്റ് നൽകിയത്. വി.കെ. പ്രശാന്ത് എം.എൽ.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല , വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരി കിഷോര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, സി.ഐ.ഐ സൗത്ത് സോണ്‍ മുന്‍ ചെയര്‍മാന്‍ എം.ആര്‍. നാരായണന്‍, കെ.എസ്.എസ്.ഐ.എ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ്‌ സി.എസ്. പ്രദീപ്‌ കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - 100 industrial parks in three and a half years - Industries Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.