ലോകത്തിന്‍െറ കണ്ണുനനയിച്ച് മറ്റൊരു ഐലാന്‍

റോം: മെഡിറ്ററേനിയന്‍െറ ആഴങ്ങളില്‍ ജീവനറ്റ മറ്റൊരു പിഞ്ചുബാലന്‍െറ ചിത്രം വീണ്ടും വാര്‍ത്താലോകത്തിന്‍െറ കണ്ണുനനയിക്കുന്നു. അഭയാര്‍ഥികളുടെ രക്ഷക്കായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍സംഘടനയായ ‘സീ വാച്’ പുറത്തുവിട്ട ചിത്രത്തിലെ ഒരു വയസ്സുതോന്നിക്കുന്ന കുഞ്ഞിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. 350 അഭയാര്‍ഥികള്‍ സഞ്ചരിച്ച മരംകൊണ്ട് നിര്‍മിച്ച ബോട്ട് കഴിഞ്ഞയാഴ്ച ലിബിയന്‍തീരത്ത് തകര്‍ന്ന് കടലില്‍ ഒഴുകിനടന്നവരുടെ കൂട്ടത്തില്‍ ഈ കുഞ്ഞിനെയും കണ്ടത്തെുകയായിരുന്നുവെന്ന് ‘സീ വാച്’ പറയുന്നു. അടഞ്ഞ കണ്ണുകളും നീലിച്ച ചുണ്ടുകളുമായി മാര്‍ട്ടിന്‍ എന്ന ജര്‍മന്‍ രക്ഷാപ്രവര്‍ത്തകന്‍െറ കൈയില്‍ കിടക്കുന്ന കുഞ്ഞിന്‍െറ ചിത്രം മറ്റൊരു ഐലാന്‍ കുര്‍ദിയെ ഓര്‍മിപ്പിക്കുന്നു.

പുതിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അഭയാര്‍ഥി മരണങ്ങള്‍ ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ഇടപെടണമെന്ന് സീ വാച് ആവശ്യപ്പെട്ടു. ഒരു കളിപ്പാവ കണക്കെ അവന്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ ആ കാഴ്ചയെ വിവരിച്ചു. ‘ഞാന്‍ കുഞ്ഞിന്‍െറ കൈകള്‍ പിടിച്ചു. ഭാരമില്ലാത്ത ശരീരം എടുത്തുയര്‍ത്തി എന്‍െറ കൈകളില്‍ കരുതലോടെ ചേര്‍ത്തണച്ചു. അപ്പോള്‍ അവന് ജീവനുള്ളതുപോലെ തോന്നിപ്പോയി. കുഞ്ഞുവിരലുകള്‍ മടക്കിപ്പിടിച്ച കൈ വായുവിലേക്ക് അല്‍പം ഉയര്‍ത്തിവെച്ചിരുന്നു.

ഹൃദയം നുറുക്കുന്ന ഈ രംഗത്തില്‍നിന്ന് വിടുതല്‍നേടാന്‍, സ്വയം ആശ്വസിപ്പിക്കാന്‍ ഞാന്‍ പാട്ടുപാടാന്‍ നോക്കി. കേവലം ആറു മണിക്കൂര്‍ മുമ്പ് ഈ കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നുവല്ളോ’ -തൊഴില്‍കൊണ്ട് ഒരു മ്യൂസിക് തെറപ്പിസ്റ്റും മൂന്നു മക്കളുടെ പിതാവുമായ മാര്‍ട്ടിന്‍ ആ രംഗം വേദനയോടെ വിവരിച്ചു. മറ്റൊരു കുഞ്ഞിന്‍േറതടക്കം 25 മൃതദേഹങ്ങള്‍ ഇവര്‍ കണ്ടെടുത്തിട്ടുണ്ട്.ലോകത്തിന്‍െറ കണ്‍മുന്നില്‍ സമര്‍പ്പിക്കുന്നതിന് ചിത്രം പുറത്തുവിടാന്‍ സീ വാച് തീരുമാനിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇത്തരം ചിത്രങ്ങള്‍ പുറത്തുവിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ളെന്നും അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായ യാത്രാപഥങ്ങള്‍ ഒരുക്കാന്‍ യൂറോപ്യന്‍ നേതാക്കളെ പ്രേരിപ്പിക്കാനാണ് തീരുമാനമെടുത്തതെന്നും സീ വാച് പറയുന്നു.

ലിബിയക്കും ഇറ്റലിക്കും ഇടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിരവധി ബോട്ടുകള്‍ സര്‍ക്കാര്‍ ഇതര ജര്‍മന്‍ സംഘടനയായ സീ വാച് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം തുര്‍ക്കി തീരത്തണഞ്ഞ ഐലാന്‍ കുര്‍ദി എന്ന പിഞ്ചുബാലന്‍െറ ശരീരം അഭയാര്‍ഥികളുടെ നേര്‍ക്ക് യൂറോപ്പിന്‍െറ കണ്ണു തുറപ്പിച്ചിരുന്നു.അഭയാര്‍ഥികളുടെ മരണസംഖ്യ ഏറ്റവും കൂടിയതായിരുന്നു പോയവാരം. 700 പേര്‍ മരിച്ചതായാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.