ജർമനിയിൽ വെടിവെപ്പ്​: 9 മരണം; ​െഎ.എസ്​ ബന്ധമില്ലെന്ന്​​ പൊലീസ്​

മ്യൂണിച്​: ജർമനിയിലെ മ്യൂണിച്ചി​ൽ വ്യാപാര സമുച്ചയത്തിനു നേ​രെ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ​െഎ.എസ്​ ബന്ധ​മില്ലെന്ന്​ പൊലീസ്​.  തെക്കൻ ജർമനിയിലെ ഒളിമ്പിക്​ സ്​റ്റേഡിയത്തിന്​ സമീപമുള്ള വ്യാപാര സമുച്ചയത്തിൽ കഴിഞ്ഞ ദിവസമാണ്​​ വെടിവെപ്പുണ്ടായത്​. 18കാരനായ ജർമൻ-ഇറാൻ പൗരനാണ് വെടിവെപ്പ് നടത്തിയതെന്ന് റിപ്പോർട്ട്. കൃത്യം നിർവഹിച്ച ശേഷം അക്രമി ആത്മഹത്യ ചെയ്തു. എന്നാൽ, സംഭവത്തിൽ മൂന്ന് അക്രമികൾ ഉൾപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ജര്‍മന്‍ സമയം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അക്രമിയെ കണ്ടത്തൊന്‍ പൊലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. ജനങ്ങളോട് ഈ പ്രദേശത്തേക്ക് വരരുതെന്ന് പൊലീസ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ജര്‍മനിയിലെ പ്രാദേശിക ട്രെയിനില്‍ മഴുവും കത്തിയുമായി ഒരു യുവാവ് നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചെറുപ്പക്കാരനായ ഇയാള്‍ പാകിസ്താനിയോ അഫ്ഗാന്‍കാരനോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് മാളിലെ കുറെ ജീവനക്കാര്‍ സ്റ്റോര്‍ മുറിയില്‍ ഒളിച്ചിരിക്കുകയാണെന്ന് ഒരു ജീവനക്കാരന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം മാളിലെത്തിയവരെയെല്ലാം പൊലീസ് അതിവേഗം ഒഴിപ്പിക്കുകയാണ്. നിരവധി വെടിയൊച്ചകള്‍ കേട്ടതായാണ് മറ്റൊാരു ജീവനക്കാരന്‍ പറഞ്ഞത്.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.