അടിയന്തരാവസ്ഥ നീട്ടാന്‍ ഫ്രാന്‍സില്‍ വോട്ടെടുപ്പ്

പാരിസ്: നീസ് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ആറു മാസത്തേക്ക് നീട്ടുന്നതിന് ഫ്രഞ്ച് നാഷനല്‍ അസംബ്ളിയില്‍ വോട്ടെടുപ്പ് നടന്നു. നവംബറിലെ പാരിസ് ആക്രമണം മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിലാണ്. ഇതനുസരിച്ച് പൊലീസിന് തിരച്ചില്‍ നടത്തുന്നതിനും ആളുകളെ വീട്ടുതടങ്കലിലാക്കുന്നതിനുമുള്ള അമിത അധികാരം നല്‍കിയിരിക്കുന്നു.
2017 ജനുവരി അവസാനം വരെയാണ് നിലവിലെ കാലാവധി. രാജ്യത്തെ അടിയന്തരാവസ്ഥ നീട്ടുന്നതിനുവേണ്ടി പാര്‍ലമെന്‍റ് നാലാമത്തെ തവണയാണ് നിര്‍ദേശം വെക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.