ശിരോവസ്ത്രത്തിനു വേണ്ടിയുള്ള പോരാട്ടം വിജയം

ബര്‍ലിന്‍: ജര്‍മനിയില്‍  ശിരോവസ്ത്രം ധരിച്ച് തൊഴില്‍ ചെയ്യുന്നതിനുവേണ്ടി  25കാരിയായ അഭിഭാഷക നടത്തിയ പോരാട്ടം ഫലംകണ്ടു. ശിരോവസ്ത്രം നിഷേധിച്ച തീരുമാനത്തിന്  ഒരു നിയമത്തിന്‍െറ പിന്‍ബലവുമില്ളെന്ന് ഇവര്‍ക്കനുകൂലമായ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
ഓസ്ബര്‍ഗ് സര്‍വകലാശാലയിലെ അഭിഭാഷക വിദ്യാര്‍ഥിയായ അഖ്വില സന്ധു തന്‍െറ പരീക്ഷ പൂര്‍ത്തിയാക്കി  ജര്‍മനിയിലെ ബവേറിയന്‍ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ട്രെയ്നി ആയി പ്രവേശിച്ചതു മുതല്‍ ആണ് പ്രശ്നം തുടങ്ങിയത്. ശിരോവസ്ത്രം ധരിച്ച് കോടതിമുറിയില്‍ സാക്ഷിയെ വിസ്തരിക്കാന്‍ അഖ്വിലയെ അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 2014 ജൂലൈയില്‍ ഇവിടത്തെ പരമോന്നത കോടതി അഭിഭാഷകക്ക് കത്തയക്കുകയും ചെയ്തു.
സാക്ഷിവിസ്താരം മാത്രമല്ല, ഇത് തുടര്‍ന്നും ധരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മറ്റു നിയമ കര്‍ത്തവ്യങ്ങളിലും വിലക്കേര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കത്ത് കിട്ടിയപ്പോള്‍തന്നെ ഇതിലെ നിയമവിരുദ്ധത തനിക്ക് മനസ്സിലായെന്ന് അഖ്വില പറഞ്ഞു. ഉടന്‍ വിലക്കിന്‍െറ വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, ഈ വിലക്കിന് പിന്‍ബലമേകുന്ന നിയമം ബവേറിയയില്‍ ഉണ്ടായിരുന്നില്ല.  ഒടുവില്‍ ഈ പെണ്‍കുട്ടിയുടെ അവകാശ ബോധത്തിനു മുന്നില്‍ ജഡ്ജി ബെര്‍നാഡ് റോത്തിംഗര്‍ മുട്ടുമടക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.