നട്ടെല്ലുള്ള ജീവികളില്‍ ആയുര്‍ദൈര്‍ഘ്യം ആര്‍ക്ക്?

കോപന്‍ഹേഗന്‍: ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നട്ടെല്ലുള്ള ജീവി ഏതായിരിക്കും? നൂറ്റാണ്ടുകളായി ശാസ്ത്രലോകം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണമാണിത്. ഒരു പ്രത്യേക തരം തിമിംഗലമാണെന്നായിരുന്നു ഇതുവരെയുള്ള അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. ഈ തിമിംഗലം 211 വര്‍ഷം വരെ ജീവിച്ചുവെന്നാണ് ശാസ്ത്രപരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത്. ഇപ്പോള്‍ തിമിംഗലത്തിന്‍െറ റെക്കോഡ് ഗ്രീന്‍ലാന്‍ഡ് സ്രാവുകള്‍ കീഴടക്കിയിരിക്കുന്നു. കോപന്‍ഹേഗന്‍ സര്‍വകലാശാലയിലെ സമുദ്രജീവി ഗവേഷകര്‍ നടത്തിയ അന്വേഷണത്തില്‍ 400 വര്‍ഷം ജീവിച്ച ഗ്രീന്‍ലാന്‍ഡ് സ്രാവിനെ കണ്ടത്തെി.

28 ഗ്രീന്‍ലാന്‍ഡ് സ്രാവുകളില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ് കാലഗണന പരീക്ഷണത്തിലാണ് അതിലൊന്ന് 400 വര്‍ഷം ജീവിച്ചിരുന്നതായി മനസ്സിലായത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ കാലഗണന നടത്തുന്നത് ഏകദേശം കൃത്യമായിതന്നെ ആയുസ്സ് നിര്‍ണയിക്കാന്‍ സാധിക്കും. ശരാശരി 150 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സുള്ള ഗ്രീന്‍ലാന്‍ഡ് സ്രാവുകളെ ചുറ്റിപ്പറ്റി നേരത്തെതന്നെ ശാസ്ത്രജ്ഞന്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിലാണ് നന്നേ പ്രായം ചെന്ന അഞ്ചു മീറ്റര്‍ നീളമുള്ള ഒരു പെണ്‍സ്രാവിനെ പിടിച്ചതായി അറിഞ്ഞത്. തുടര്‍ന്നാണ് പരീക്ഷണം നടത്തിയത്.
സാധാരണയായി ഗ്രീന്‍ലാന്‍ഡ് സ്രാവുകള്‍ വര്‍ഷത്തില്‍ ഒരു സെന്‍റീമീറ്റര്‍ വീതം വളരുമെന്നാണ് കണക്ക്. 150 വയസ്സാകുമ്പോഴാണത്രെ അവക്ക് പ്രത്യുല്‍പാദനശേഷിയുണ്ടാവുക. വളരെ സാവധാനത്തില്‍ മാത്രമാണ് അവയുടെ സഞ്ചാരം. അവയുടെ ചെവിയുടെ അസ്ഥികള്‍ക്കും പ്രത്യേകതയുണ്ട്. അവയെ ഛേദിച്ചപ്പോള്‍ പ്രത്യേക വളയങ്ങള്‍ കണ്ടത്തെി. മരങ്ങളുടേതുപോലെ ഇത് അവയുടെ പ്രായത്തെ കാണിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഗ്രീന്‍ലാന്‍ഡ് സ്രാവുകളുടെ ആയുസ്സ് കൃത്യമായി മനസ്സിലായതോടെ, അവയുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.150 വര്‍ഷം പിന്നിട്ട സ്രാവിന് മാത്രമേ പ്രത്യുല്‍പാദനശേഷിയുള്ളൂ. മത്സ്യവേട്ടക്ക് നിയന്ത്രണമില്ളെങ്കില്‍ ഇത്രയും കാലം അവക്ക് ജീവിച്ചിരിക്കാനാകുമോ എന്ന കാര്യം സംശയമാണ്. ഇത് അവയുടെ വംശനാശത്തിന് വഴിതെളിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്രാവിന്‍െറ കരള്‍ പലകാര്യത്തിനും ഉപയോഗിക്കുന്നതിനാല്‍, സ്രാവിനെ മിക്ക രാജ്യങ്ങളും കൂടുതലായി വേട്ടയാടാറുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.