ലണ്ടന്‍: ശീതയുദ്ധകാലഘട്ടത്തില്‍ ശത്രുരാജ്യമായ ബ്രിട്ടനെ ആറ്റംബോംബിട്ട് തകര്‍ക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. 1954ല്‍ റഷ്യ ആക്രമണത്തിന് തയാറെടുത്തിരുന്നുവെന്ന മുതിര്‍ന്ന ആണവോര്‍ജ വിദഗ്ധന്‍ വില്യം പെന്നെയുടെ കൈയെഴുത്തുപ്രതികള്‍ നാഷനല്‍ ആര്‍കൈവ്സാണ് പുറത്തുവിട്ടത്. വില്യം പെന്നെ 1991ല്‍ അന്തരിച്ചു. ലണ്ടനിലെ ക്രോയ്ഡനിലും ഉക്സ് ബ്രിഡ്ജിലും റോംഫോഡിലും ബോംബിടാന്‍ റഷ്യ തയാറെടുത്തതായി കാണിച്ച് പെന്നെ ആണവോര്‍ജസമിതി ചെയര്‍മാന്‍ എഡ്വിന്‍ പ്ളോഡനാണ് കത്തെഴുതിയത്.
ബ്രിട്ടനെ ഉന്മൂലനംചെയ്യാന്‍ ലക്ഷ്യമിട്ട് റഷ്യ നിര്‍മിച്ച 32 ബോംബുകളില്‍ അതീവമാരകമായ നാലു ബോംബുകള്‍മാത്രം പ്രയോഗിക്കാനാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. ലണ്ടന്‍ മുഴുവന്‍ തകര്‍ക്കാനുള്ള ശേഷി ഈ ബോംബുകള്‍ക്കുണ്ടെന്നാണ് കരുതുന്നത്. 1945ല്‍ അമേരിക്ക നാഗസാക്കിയില്‍ വര്‍ഷിച്ച ബോംബുകളെക്കാള്‍ പതിന്മടങ്ങ് ആക്രമണശേഷിയുണ്ടെന്നും കത്തില്‍ പറയുന്നു. 1924 മുതല്‍ 1953വരെ ജോസഫ് സ്റ്റാലിനും1954 മുതല്‍ 1963വരെ നികിത ക്രൂഷ്ചേവുമായിരുന്നു റഷ്യ ഭരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.