വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളും ഇനി വിശുദ്ധര്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. കൊച്ചുത്രേസ്യയുടെ പിതാവ് ലൂയീസ് മാര്‍ട്ടിനേയും മാതാവ് സെലി ഗൂറിയേയുമാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. കത്തോലിക്കാ സഭയു െട ചരിത്രത്തില്‍ ആദ്യമായാണ് ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ദൈവ ബോധത്തോടെ ജീവിതം നയിച്ച് മക്കളെ ആത്മീയ പാതയില്‍ വളര്‍ത്തി യഥാര്‍ഥ ക്രിസ്തീയ കുടുംബത്തിന്‍െറ ചൈതന്യം ലോകത്തിന് പകര്‍ന്നവരെന്ന നിലയിലാണ് ഇവരെ വിശുദ്ധരാക്കിയത്.

ഫ്രാന്‍സിലെ ലിസ്യൂവിലാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ലൂയീസ് മാര്‍ട്ടിന്‍ വാച്ച് നിര്‍മാതാവായിരുന്നു. സെലി തൂവാലകള്‍ തുന്നിയും കുടുംബത്തെ സഹായിച്ചു. ഒമ്പത് മക്കള്‍ പിറന്നെങ്കിലും രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ചെറുപ്പത്തില്‍  മരിച്ചു. കൊച്ചുത്രേസ്യയടക്കം അവശേഷിച്ച അഞ്ച് പെണ്‍കുട്ടികളും സന്ന്യാസിനികളായി. ക്ഷയരോഗംമൂലം 1897 സെപ്റ്റംബര്‍ 30നാണ് കൊച്ചുത്രേസ്യ മരിച്ചത്. 1925 മേയ് 17ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. 1877ല്‍ കൊച്ചുത്രേസ്യക്ക്  നാല് വയസ്സുള്ളപ്പോഴാണ് സെലി മരിച്ചത്. 1894ല്‍ ലൂയീസ് മാര്‍ട്ടിനും മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.