ലണ്ടന്‍: യു2 സംഗീതഗ്രൂപ്പിന്‍െറ തലവനും പ്രധാന അവതാരകനുമായ ബോണോ ലോകത്തിലെ ഏറ്റവും ധനികനായ പോപ് സംഗീതജ്ഞന്‍. ഒരു ബില്യണ്‍ പൗണ്ടിനടുത്താണ് ഫേസ്ബുക് ഓഹരിയില്‍നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത്. 55കാരനായ ഈ ഗായകന്‍ സാമൂഹികമാധ്യമങ്ങളിലെ നിക്ഷേപങ്ങളിലൂടെ നിലവിലെ ഏറ്റവുംവലിയ ഓഹരിയുടമയായ പോള്‍ മക്കാര്‍ത്തിയെ മറികടക്കുകയായിരുന്നു. 730 മില്യണ്‍ പൗണ്ടായിരുന്നു ഇദ്ദേഹത്തിന്‍െറ നിക്ഷേപം. 2009ല്‍ നിക്ഷേപ ഗ്രൂപ് ഇലവേഷന്‍ പാര്‍ട്ണേഴ്സുമായി ചേര്‍ന്ന് 56 മില്യണ്‍ പൗണ്ട് ഫേസ്ബുക്കില്‍ നിക്ഷേപിച്ചാണ് ബോണോ തുടക്കമിടുന്നത്. ഇത് ഇപ്പോള്‍ 940 പൗണ്ടായി ഉയരുകയായിരുന്നു. അദ്ദേഹത്തിന്‍െറ ബ്യൂട്ടിഫുള്‍ ഡേ എന്ന സംഗീത ആല്‍ബം വന്‍ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.