അഫ്ഗാനില്‍ ആണവായുധം വര്‍ഷിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നുവെന്ന്

ബര്‍ലിന്‍: 2011 സെപ്റ്റംബര്‍ 11ന് ലോക വ്യാപാരകേന്ദ്രം ആക്രമിക്കപ്പെട്ടതിന് പ്രതികാരമായി അഫ്ഗാനിസ്താനില്‍ ആണവായുധം വര്‍ഷിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് ജര്‍മന്‍ ചാന്‍സലറായിരുന്ന ജെറാഡ് ഷ്രോഡറുടെ സുരക്ഷാ-നയ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച മൈക്കല്‍ സ്റ്റൈനറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തത്തെിയത്. എല്ലാ സാധ്യതകളും അമേരിക്ക പരിശോധിച്ചിരുന്നതായും ഇതും അതില്‍പെട്ടിരുന്നുവെന്നും സ്റ്റൈനര്‍ പറഞ്ഞു. gനിലവില്‍, ഇന്ത്യയിലെ ജര്‍മന്‍ അംബാസഡറായി സേവനമനുഷ്ഠിച്ചുവരുകയാണ് സ്റ്റൈനര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.