വിമാനാവശിഷ്ടം ഫ്രാന്‍സിലെത്തിച്ചു

പാരിസ്: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370 ലേതെന്ന് കരുതുന്ന ഭാഗം വിദഗ്ധ പരിശോധനക്കായി ഫ്രാന്‍സിലത്തെിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്കറിനടുത്ത് ഫ്രഞ്ച് ദ്വീപായ റീയൂനിയനില്‍ ബോയിങ് 777 വിമാനത്തിന്‍െറ ചിറകിനോട് ചേര്‍ന്നുള്ള ഭാഗമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നത്. ഫ്രഞ്ച് നഗരമായ തുലൂസില്‍ പ്രവര്‍ത്തിക്കുന്ന വിമാനാവശിഷ്ടങ്ങളുടെ വിദഗ്ധ പരിശോധനാ കേന്ദ്രത്തിലാകും പരിശോധന. ഫ്ളാപറണ്‍ എന്നു വിളിക്കുന്ന രണ്ടു മീറ്ററിലേറെ നീളമുള്ള അവശിഷ്ടം മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍െറതുതന്നെയെന്ന നിഗമനത്തിലാണ് മലേഷ്യന്‍, ആസ്ട്രേലിയന്‍ പരിശോധകര്‍. വിമാന ഭാഗത്തിനു പുറമെ യാത്രക്കാരുടെതെന്നു കരുതുന്ന കേടുവന്ന സ്യൂട്ട്കേസും റീയൂനിയനിലെ തീരത്തുനിന്ന് ലഭിച്ചിരുന്നു.

2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വാലാലംപൂരില്‍നിന്ന് പുറപ്പെട്ട മലേഷ്യന്‍ വിമാനം തുമ്പൊന്നും നല്‍കാതെ അപ്രത്യക്ഷമായത്. സഞ്ചാരദിശയെക്കുറിച്ച് സൂചന നല്‍കുന്ന ട്രാന്‍സ്പോണ്ടര്‍ സ്വിച്ച്ഓഫ് ചെയ്തതും പൈലറ്റുമാര്‍ അപായ സൂചനകളൊന്നും നല്‍കാത്തതും വെല്ലുവിളിയായി. കോടികള്‍ ചെലവിട്ട് നടത്തിയ പരിശോധനകള്‍ ഇതുവരെ ഫലംചെയ്തിട്ടില്ല. വിമാനഭാഗം കണ്ടത്തെിയതോടെ കൂടുതല്‍ തിരച്ചിലിനായി റീയൂനിയനിലേക്ക് തിരിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.