യു.എന്‍: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം ലോകത്തിന് പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്നത്തിലൂടെ വളര്‍ന്ന് ഇന്ത്യയുടെ പ്രഥമപൗരനായ അദ്ദേഹത്തിന്‍്റെ ജീവിതകഥ എല്ലാവര്‍ക്കും പ്രചോദനമാണ്. കലാമിന്‍്റെ നിര്യാണത്തില്‍ യു.എന്നിന്‍്റെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍കി മൂണ്‍ പറഞ്ഞു.
ലോകജനത കലാമിനെ അവരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത് എന്നതിന് തെളിവാണ് അദ്ദേഹത്തിന്‍െറ മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും പ്രവഹിച്ച അനുശോചനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.