നേപ്പാളില്‍ വെള്ളപ്പൊക്കം; 54 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണൊലിപ്പിലും വെള്ളപ്പൊക്കത്തിലും 54 പേര്‍ മരിച്ചു. രാജ്യത്തിന്‍െറ 14 ജില്ലകളില്‍ 24 മണിക്കൂറായി തുടരുന്ന മഴയില്‍ 28 പേരെ കാണാതാവുകയും വീടുകളും പാലങ്ങളും തകരുകയും ചെയ്തു. ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനത്തില്‍ കഴിയുന്നവരാണ് വെള്ളപ്പൊക്കത്തില്‍പെട്ടതില്‍ ഭൂരിപക്ഷവും. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച പ്യൂതാന്‍ ജില്ലയില്‍ മാത്രം 11 പേരാണ്  മരിച്ചത്. ഗുല്‍മിയില്‍ ഏഴുപേര്‍ മരിക്കുകയും മൂന്ന് പാലങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തു. തിനാവു നദി കരകവിഞ്ഞതോടെ ബട്ട്വാലിലെ പാലം തകരുകയും 6000 പേരുടെ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തു.മെച്ചി, നാരായണി, സപ്തകോശി നദികളിലും വെള്ളത്തിന്‍െറ ഒഴുക്ക് അപകടകരമായ നിലയിലാണ്. മെച്ചി നദിയിലെ ചിറ പൊട്ടിയതുമൂലം പശ്ചിമ ബംഗാളിലെ നക്സല്‍ബാരി, പനിതാങ്കി മാര്‍ക്കറ്റുകളും വെള്ളത്തിനടിയിലായി. 14 ജില്ലകളിലും സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഹെലികോപ്ടര്‍ വഴി ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.