പ്രകൃതിദുരന്തങ്ങളില്‍ കൊല്ലപ്പെട്ടത് 1074 പേര്‍

ബെയ്ജിങ്: ഈ വര്‍ഷം ആദ്യം മുതല്‍ ചൈനയില്‍ വ്യത്യസ്ത പ്രകൃതിദുരന്തങ്ങളില്‍ 1074 പേര്‍ ജീവന്‍ വെടിഞ്ഞതായും 270 പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. ഈ ആഴ്ച ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരും കാണാതായവരും അടക്കമാണ് ഈ കണക്കെന്ന് ദുരന്ത നിവാരണ വിഭാഗത്തിന്‍െറ ഉപമേധാവി യാങ് ക്സിയാഡോങ് അറിയിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ മൊത്തം 440 കോടി ഡോളറിന്‍െറ പ്രത്യക്ഷ സാമ്പത്തിക നഷ്ടം ഉണ്ടായതായും അദ്ദേഹം അറിയിച്ചു. നാലു ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. 62.4 ലക്ഷം നിവാസികളെ മാറ്റിത്താമസിപ്പിച്ചു. ഈ വര്‍ഷത്തിലെ ആദ്യ ഏഴു മാസത്തിലെ നാശനഷ്ടങ്ങളുടെ അളവ് പോയ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ കൂടിയതായും കണക്കുകള്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഈ ആഴ്ച 130 പേര്‍ ജീവന്‍ വെടിയുകയും 110 പേരെ കാണാതാവുകയും ചെയ്തിരുന്നു. കൂടുതല്‍ നാശമുണ്ടായ ഹെബി പ്രവിശ്യയില്‍ പ്രാദേശിക ആശയവിനിമയ- ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.  20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു പ്രളയം മേഖലയെ കീഴടക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.