ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചര്‍ച്ച വഴിമുട്ടി

വിയന്‍റിയാന്‍: ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ അവകാശവാദം തള്ളിയ അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ വിധിയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മുന്നില്‍ തടസ്സങ്ങളേറെ.
ദക്ഷിണ ചൈനാ കടലിനുമേല്‍ ഫിലിപ്പീന്‍സിന്‍െറ അവകാശവാദങ്ങളാണ് ട്രൈബ്യൂണല്‍ അംഗീകരിച്ചത്. ഇതോടെ വിധി അംഗീകരിക്കില്ളെന്ന വാദവുമായി ചൈന രംഗത്തുവന്നത് മേഖലയില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. ഇത് രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളാണ് മേഖലയില്‍ കീറാമുട്ടിയാവുന്നത്.
10 രാഷ്ട്രങ്ങള്‍ അംഗങ്ങളായ അസോസിയേഷന്‍ ഓഫ് സൗത് ഈസ്റ്റ് നേഷന്‍സ് (ആസിയാന്‍) ഞായറാഴ്ച വിയന്‍റിയാനില്‍ യോഗം ചേര്‍ന്നെങ്കിലും ചൈനയുടെ കടുത്ത നിലപാടുകളും അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നതകളുമാണ് മറനീക്കി പുറത്തുവന്നത്.
നാലു രാഷ്ട്രങ്ങള്‍ ചൈനക്കൊപ്പം നിലയുറപ്പിച്ചതും സംയുക്ത പ്രസ്താവനക്ക് വിഘാതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.