പോക്കിമോന്‍ കളി കാര്യമാകരുത്; കുഴിബോംബിനെ സൂക്ഷിക്കണമെന്ന്

സരയോവോ: പോക്കിമോനെ തേടിയിറങ്ങുമ്പോള്‍ കുഴിബോംബിനെ സൂക്ഷിക്കണമെന്ന് ബോസ്നിയയുടെ നിര്‍ദേശം. ബോസ്നിയയിലും ദിവസങ്ങള്‍ക്കുള്ളില്‍ തരംഗമായി മാറിയ സ്മാര്‍ട്ട് ഫോണ്‍ ഗെയിം പോക്കിമോന്‍ ഗോ ആരാധകര്‍ 1990ലെ യുദ്ധത്തിനുശേഷം കുഴിബോംബ് പാടങ്ങളായി മാറിയ സ്ഥലങ്ങളില്‍ കറങ്ങിനടക്കരുതെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം അപകടംപിടിച്ച സ്ഥലങ്ങളില്‍ പോക്കിമോനെ തേടി ആളുകളത്തെുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

1995ലെ യുദ്ധം അവസാനിച്ചതിനുശേഷവും 600ലധികം പേരാണ് കുഴിബോംബ് പൊട്ടി ബോസ്നിയയില്‍ കൊല്ലപ്പെട്ടത്. യുദ്ധസമയത്ത് കുഴിച്ചിട്ട 1,20,000 ബോംബുകള്‍ കണ്ടത്തൊന്‍ സാധിച്ചിരുന്നില്ല. അപകടം പതിയിരിക്കുന്നതിനാല്‍ കളി കാര്യമാകരുതെന്ന് സന്നദ്ധ സംഘടനയായ പോസാവിന ബെസ് മിനയും  കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ജാപ്പനീസ് കമ്പനിയായ നിന്‍െറഡോയുടെ പോക്കിമാന്‍ ഗോ ദിവസങ്ങള്‍ക്കുള്ളില്‍ തരംഗമായതിനോടൊപ്പം അപകടങ്ങളും പെരുകുകയാണ്. കഴിഞ്ഞ ദിവസം ഫ്ളോറിഡയില്‍ പോക്കിമോനെ തേടിയത്തെിയ കൗമാരക്കാരെ മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് വീട്ടുടമസ്ഥന്‍ വെടിവെച്ചുകൊന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.