രാജപക്സയുടെ മകന് ജാമ്യം

കൊളംബോ: ശ്രീലങ്ക മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ മൂത്തമകന് ജാമ്യം. സര്‍ക്കാര്‍ പദ്ധതികളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് പാര്‍ലമെന്‍റ് അംഗം കൂടിയായ നമല്‍ രാജപക്സ കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. ജാമ്യം ലഭിച്ചെങ്കിലും രാജ്യത്തിന് പുറത്തുപോകാന്‍ അദ്ദേഹത്തിന് അനുവാദമില്ല. നേരത്തേ, സമാന കേസില്‍ രാജപക്സയുടെ ഇളയ മകന്‍ യോഷിത രാജപക്സയും അറസ്റ്റിലായിരുന്നു. ഇദ്ദേഹം റിമാന്‍ഡിലാണ്.

ഇന്ത്യ ആസ്ഥാനമായുള്ള കൃഷ് ഗ്രൂപ്പിന് കൊളംബോയില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിക്ക് അനുമതി ലഭിക്കാന്‍ അഞ്ചു ലക്ഷം ഡോളര്‍ നമല്‍ കൈപ്പറ്റിയെന്നാണ് കേസ്. പദ്ധതിക്ക് രാജപക്സ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കൃത്യസമയത്ത് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കൃഷ് ഗ്രൂപ്പിന് അടുത്തിടെ കോടതി പിഴ ചുമത്തുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.