അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരുടെ അപായ മുനമ്പ്

കാബൂള്‍: അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം അപകടംവിതച്ച വര്‍ഷമായി 2016. ഈ വര്‍ഷത്തിന്‍െറ ആദ്യപകുതി മാത്രം പിന്നിട്ടപ്പോള്‍ 10 മാധ്യമപ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്.  ഇത് 2015ലേതുമായി താരതമ്യം ചെയ്യുമ്പോള്‍  38 ശതമാനം വര്‍ധിച്ചതായും തിങ്കളാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തര്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങള്‍, കൊല, തടവ് തുടങ്ങിയവയില്‍ 30 ശതമാനത്തിന്‍െറയും ഉത്തരവാദികള്‍ താലിബാന്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.