ചുഴലിക്കാറ്റ്: ചൈനയില്‍ നാലുലക്ഷം പേരെ ഒഴിപ്പിച്ചു മരണം 160 ആയി

ബെയ്ജിങ്: കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന നെപാര്‍തക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചൈനയില്‍നിന്ന് നാലുലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും രാജ്യത്തെ വ്യോമ-റെയില്‍-റോഡ് ഗതാഗതസംവിധാനങ്ങള്‍ തടസ്സപ്പെട്ടു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ് അധികൃതര്‍. ഫ്യുജിയാന്‍ പ്രവിശ്യയിലെ ഷിന്‍സി നഗരത്തില്‍ മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് അലര്‍ട്ടാണിത്.  പ്രവിശ്യാ തലസ്ഥാനമായ ഫുഷാവു ഉള്‍പ്പെടെ നാലു നഗരങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചത്. 32,000 മത്സ്യബന്ധന ബോട്ടുകള്‍ തുറമുഖത്തത്തെിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.  
പര്‍വതാകാരമായ മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. രാജ്യത്തെ അഞ്ചു വിമാനത്താവളങ്ങള്‍ അടച്ചു. 400ഓളം വിമാനസര്‍വിസുകളാണ് റദ്ദാക്കിയത്. 341 അതിവേഗ ട്രെയിന്‍ സര്‍വിസുകളും നിര്‍ത്തിവെച്ചു.
5000ത്തോളം ബസുകള്‍ നിരത്തിലിറങ്ങിയില്ല. തായ്വാനിലേക്കുള്ള കപ്പലുകളും റദ്ദാക്കി.  ആഴ്ചകളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും  മരിച്ചവരുടെ എണ്ണം 160 ആയി. 28 പേരെ കാണാതായി. മഴ ഏറ്റവും കൂടുതല്‍ നാശംവിതച്ച ഹൂബെയ് പ്രവിശ്യയില്‍ 69 പേരാണ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.