ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്ഫോടനം


ജിദ്ദ: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ സ്ഫോടനം. രണ്ട് സുരക്ഷാഭടന്മാര്‍ക്ക് നിസ്സാര പരിക്കേറ്റു. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോണ്‍സുലേറ്റിനകത്ത് ആരുമുണ്ടായിരുന്നില്ല. സ്ഫോടനം നടന്നയുടനെ സ്ഥലം പൊലീസ് വളഞ്ഞു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറിന്‍െറ ശരീരം ചിന്നിച്ചിതറി.

തിങ്കളാഴ്ച പുലര്‍ച്ചെ 2.15ന് സുലൈമാന്‍ ഫഖീഹ് ആശുപത്രി പാര്‍ക്കിങ്ങിനടുത്ത് ഫലസ്തീന്‍-ഹാഇല്‍ റോഡ് ജങ്ഷനില്‍ സംശയകരമായ നിലയില്‍ ഒരാളെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ഇയാളുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്തുണ്ടായ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണമുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.