ഇന്ത്യക്ക്​ ഇപ്പോഴും ചൈനയോട്​ യുദ്ധമന:സ്​തിഥിയെന്ന്​ ചൈനീസ്​ മാധ്യമം

ബീജിങ്: ഇന്ത്യക്കിപ്പോഴും ചൈനയോട് യുദ്ധമന:സ്ഥിതിയാണെന്ന്​ ചൈനീസ്​ സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രം. 1960 കളിലെ മാനസികാവസ്ഥയാണ് ഇന്ത്യ വെച്ചുപുലര്‍ത്തുന്നതെന്നും ചൈനീസ് മാധ്യമം പറയുന്നു. എൻ.എസ്​.ജി അംഗത്വം നിഷേധിക്കപ്പെട്ടതിനു പിന്നില്‍ ചൈനയാണെന്ന ഇന്ത്യയുടെ വിമര്‍ശനം നിലനില്‍ക്കെയാണ് ചൈനീസ് പത്രത്തി​െൻറ ഇൗ ആരോപണം. ചൈനയേയും ചൈനീസ് ഉല്‍പന്നങ്ങളെയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് ചില സംഘടനകള്‍ തെരുവിലിറങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി, ചൈന-ഇന്ത്യ ബന്ധത്തെ സാരമായി ബാധിക്കുന്ന സാഹചര്യമാണിതെന്നും ലേഖനം പറയുന്നു.

ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കാത്ത സാഹചര്യം ഇന്ത്യയ്ക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും പത്രം ആരോപിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പല കാര്യത്തിലും ചൈനയെ മാത്രം കുറ്റപ്പെടുത്തുകയാണ്. ഇന്ത്യാവിരുദ്ധ നിലപാടും പാക്കിസ്ഥാനോട് മൃദുസമീപനവുമാണ് ചൈനയ്ക്കുള്ളതെന്നാണ് അവർ ആരോപിക്കുന്നത്. അറുപതുകളിലെ ഇന്ത്യ-ചൈന സംഘർഷത്തി​േൻറയും യുദ്ധത്തിന്റെയും നിഴലിൽ നിന്ന് ഇന്ത്യന്‍ മനസ്സ് ഇതുവരെ മോചിതമായിട്ടില്ല. ഇന്ത്യയുടെ ഉയര്‍ച്ചയെ തടയാന്‍ ചൈന നിലകൊള്ളുന്നു എന്ന ധാരണയാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ ചൈന ഇന്ത്യയെ കേവലം രാഷ്ട്രീയ കാഴ്ചപ്പാടില്‍ മാത്രമല്ല കാണുന്നത്, സാമ്പത്തിക കാഴ്ചപ്പാടില്‍ കൂടിയാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ പല ചൈനീസ് കമ്പനികള്‍ക്കും കച്ചട താൽപര്യങ്ങളുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് നിരവധി ലേഖനങ്ങളും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ ഇൗ ലേഖനങ്ങളെല്ലാം എൻ.എസ്​.ജി വിഷയത്തില്‍ ചൈനയുടെ നിലപാട് ധാര്‍മികമായി ശരിയായിരുന്നുവെന്നും പാശ്ചാത്യ രാജ്യങ്ങളാണ് ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സമര്‍ഥിക്കുന്നവയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.