ബംഗ്ലാദേശിൽ ഹിന്ദു പൂജാരി കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിന്​മുന്നിൽ വെച്ച്​ ഹിന്ദു പൂജാരിയെ കൊലപ്പെടുത്തി. ശ്യാമനോന്ദ ദാസ്​ (45) ആണ്​ മരിച്ചത്​. ധാക്കയിൽ നിന്ന്​ 300 കിലോമീറ്റർ അകലെയുള്ള ജെനൈദ ജില്ലയിലാണ്​ സംഭവം. കൊലക്ക്​ പിന്നിലെ കാരണ​​മെന്തെന്നറിയില്ലെന്നും പ്രതികളെ ഇത്​ വരെ പിടികൂടിയിട്ടില്ലെന്നും പൊലീസ്​ അറിയിച്ചു. ബംഗ്ലാദേശിൽ ഇതിന്​ മുമ്പും ആക്​ടിവിസ്​റ്റുകൾ മൃഗീയമായി കൊല​ ചെയ്യപ്പെട്ടിരുന്നു.

 പ്രഭാത പ്രാർഥനകൾക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനിടെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പൂജാരിയെ വടിവാൾ ഉപയോഗിച്ച്​ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ ജില്ലാ ഭരണകൂട മേധാവി മെഹബൂബുറഹ്​മാൻ പറഞ്ഞു. സംഭവത്തിന്​ ശേഷം പ്രതികൾ രക്ഷ​പ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്​തമാക്കി.സംഭവത്തെ കുറിച്ച്​ കൂടുതൽ പറയാനാവില്ലെന്നും കൊലക്ക്​ പ്രാദേശിക സ്വഭാവമാണുള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.