അഫ്ഗാനിലെ വടക്കന്‍ മേഖലയില്‍ ജില്ല താലിബാന്‍ പിടിച്ചെടുത്തു

കാബൂള്‍: അഫ്ഗാനിസ്താനിലെ വടക്കന്‍ മേഖലയിലെ ബഗ്ലാന്‍ പ്രവശ്യയിലെ പ്രധാന ജില്ല താലിബാന്‍ പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു. ദഹാനെ ഗോറി എന്ന പ്രദേശമാണ് അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തത്. വെള്ളിയാഴ്ചയാണ് ഈ പ്രദേശത്ത് ആക്രമണം ആരംഭിച്ചത്. താലിബാന്‍െറ വ്യത്യസ്ത വിങ്ങുകള്‍ ഒരുമിച്ച് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പ്രദേശം പൂര്‍ണമായും പിടിച്ചടക്കിയത്. എന്നാല്‍, പ്രദേശം ഉപരോധിച്ചതായും തന്ത്രപരമായ പിന്മാറ്റം മാത്രമാണ് നടത്തിയതെന്നുമാണ് അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്. പൊലീസുകാരടക്കം നിരവധിപേര്‍ തങ്ങളുടെ പിടിയിലായതായി താലിബാന്‍ അവകാശപ്പെടുന്നുണ്ട്.

33 സൈനികരെ ജീവനോടെ പിടികൂടിയതായും ജില്ലാ ആസ്ഥാനത്ത് താലിബാന്‍ പതാക പാറിച്ചതായും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സമീപപ്രദേശങ്ങളിലേക്കും സ്വാധീനം വ്യാപിപ്പിക്കാന്‍ താലിബാന്‍ ശ്രമിക്കുമെന്നാണ് കരുതപ്പെടുന്നത്. പിടിച്ചെടുത്ത ബഗ്ലാന്‍ പ്രവശ്യ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാന വഴിയെന്ന നിലക്ക് തന്ത്രപ്രധാന പ്രദേശമായാണ് കരുതുന്നത്. ഈ വഴിയില്‍നിന്ന് താലിബാനെ തുരത്തിയില്ളെങ്കില്‍ ഒമ്പത് ജില്ലകളില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.