തീവ്രവാദിയെന്ന് സംശയം; കാനഡയില്‍ 23കാരനെ പൊലീസ് വെടിവെച്ചു കൊന്നു


ടൊറന്‍േറാ: തീവ്രവാദിയെന്ന സംശയത്തിന്‍െറ പേരില്‍ കാനഡയില്‍ 23കാരനെ പൊലീസ് കൊലപ്പെടുത്തി. തെക്കന്‍ ഓന്‍റാരിയോവില്‍ വ്യാഴാഴ്ചയാണ് സംഭവം. ആരോണ്‍ എന്ന ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ചാവേര്‍ സ്ഫോടനത്തിന് തയാറെടുക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനം നടത്താന്‍ ശ്രമിച്ച ഇയാള്‍ക്കും തൊട്ടുടത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റുവെന്നും തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നും സി.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് കേന്ദ്രത്തിനുനേരെ ചാവേറാക്രമണം നടത്താനായിരുന്നുവത്രെ ആരോണിന്‍െറ പദ്ധതി. ഇതുസംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അവിടെവെച്ചുതന്നെയാണ് വെടിവെപ്പ് നടന്നതും. ആരോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഐ.എസിനെ പരസ്യമായി പിന്തുണച്ചതിന്‍െറ പേരില്‍ ഇയാള്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായിരുന്നുവെന്ന് റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.