??????? ?????????

ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനു കൂടി തടവുശിക്ഷ

ബെയ്ജിങ്: സര്‍ക്കാറിനെതിരായ പ്രവര്‍ത്തനം ആരോപിച്ച് ചൈനയില്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനുകൂടി തടവ്. മുതിര്‍ന്ന അഭിഭാഷകനും ഫെന്‍ഗുരായി ലോ ഫേമിന്‍െറ മുന്‍ ഡയറക്ടറുമായിരുന്ന ഷുവിനാണ് ടിയാജിന്‍ കോടതി ഏഴുവര്‍ഷത്തെ തടവ് വിധിച്ചത്. ഒരാഴ്ചക്കുള്ളില്‍ മൂന്നാമത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനെയാണ് ചൈന ശിക്ഷിക്കുന്നത്.

അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം  ജൂലൈയിലാണ് ഷു അറസ്റ്റിലായത്. രാജ്യത്തെ അട്ടിമറിക്കാന്‍ നിയമസംഘടനയെ ഉപയോഗപ്പെടുത്തിയെന്നും ഒരു രാജ്യം, രണ്ട് സംവിധാനങ്ങള്‍ എന്ന രീതിയില്‍ ചൈനയുടെ സാമൂഹികവ്യവസ്ഥയെതന്നെ അട്ടിമറിക്കാന്‍ ഷു ശ്രമം നടത്തിയെന്നും കോടതി വ്യക്തമാക്കി. മതസ്ഥാപനങ്ങളെയും അഭിഭാഷകരെയും സംഘടിപ്പിച്ച് ചൈനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നയിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരായ ഷെയ് യാമിന്‍, ഹു ഷിഗെയ്ന്‍ എന്നിവര്‍ക്കും ടിയാജിന്‍ കോടതി തടവ് വിധിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.